സ്‌കൂൾ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു കാസർകോട്: സ്കൂ‌ൾ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, എടനാട്, സൂരംബയൽ, ജി.കെ നഗറിലെ അനിൽ കുമാറിൻ്റെ മകൻ അവിനാഷ് (21) ആണ് മംഗ്ളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. ഏപ്രിൽ 19ന് രാവിലെ വിദ്യാനഗർ,


ഉദയഗിരിയിലാണ് അപകടം. നായന്മാർമൂലയിലെ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. പൊവ്വലിലെ വർക്ക് സൈറ്റിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. മാതാവ്: പ്രേമ. സഹോദരങ്ങൾ: അഭിലാഷ്, അജയ്, അജിത്ത്.

Post a Comment

Previous Post Next Post