ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം? സ്ത്രീയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം, സഹോദരൻ പിടിയിൽആലപ്പുഴ: പൂങ്കാവിൽ ദൃശ്യം മോഡൽ കൊലപാതകം നടന്നതായി സംശയം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പോലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പൂങ്കാവിലെ വീട്ടിലെത്തി.

പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടർന്ന് ദൃശ്യം മോഡലിൽ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്.


തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

.റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിർത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് സൂചന.

Post a Comment

Previous Post Next Post