പിക്കപ്പ് വാനിന് പിറകിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 


തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിന് പിറകിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വിനായകൻ (30) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:30 യോടെ വഴുക്കുംപാറ മേൽപ്പാത ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിനു പുറകിൽ ഇതേ ദിശയിൽ പോവുകയായിരുന്ന ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ദേശീയപാതയോരത്തെ അയൺ ക്രാഷ് ബാരിയറുകൾ തകർത്തു

സർവീസ് റോഡിലേക്ക് മറിഞ്ഞു. ഫാസ്റ്റ് ട്രാക്കിനോട് ചേർന്നുള്ള അയൺ ക്രാഷ് ബാരിയറുകളിൽ ഇടിച്ച് പൂർണമായും തകർന്ന നിലയിലുമായിരുന്നു ബൈക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


പരിക്കേറ്റ ബൈക്ക് യാത്രികനെ പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post