വയോധികയെയും ചെറുമകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിപാറശ്ശാല: തിരുവട്ടാറിനു സമീപം വയോധികയെയും ചെറുമകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാരൂർ മേലേക്കാട്ടുവിളയിലെ ദാസമ്മ (80), ദാസമ്മയുടെ മകന്റെ മകൻ അജിത് (23) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്.


വീടിന്റെ മുൻവശത്തുള്ള മുറിയിൽ തലപൊട്ടിയനിലയിൽ ദാസമ്മയെയും, മറ്റൊരു മുറിയിൽ തൂങ്ങിമരിച്ചനിലയിൽ അജിത്തിനെയുമാണ് കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യലഹരിയിൽ അജിത് പണം ചോദിച്ചു ദാസമ്മയെ പതിവായി ഉപദ്രവിക്കാറുണ്ടന്ന്‌ അയൽവാസികൾ പറയുന്നു. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും നാട്ടുകാർ മരിച്ചനിലയിൽ കണ്ടത്‌. തിരുവട്ടാർ പോലീസ് കേസെടുത്ത്‌ അന്വേഷണം നടത്തുന്നു. മദ്യലഹരിയിൽ അജിത് ആക്രമിച്ചപ്പോൾ താഴെ വീണ ദാസമ്മയുടെ തല കട്ടിലിൽ ഇടിച്ചു പൊട്ടിയിരിക്കാം എന്നും, ദാസമ്മ മരിച്ചപ്പോൾ അജിത് ആത്മഹത്യ ചെയ്തിരിക്കാം എന്നും പോലീസ് പറയുന്നു.

Post a Comment

Previous Post Next Post