കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംപത്തനംതിട്ട : അടൂർ കടമ്പനാട്ട് രണ്ടുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോൺസൺ, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്.


ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post