പരപ്പനങ്ങാടിയിൽ മിനി ലോറിയും ബസ്സും ട്രക്കറും കൂട്ടിയിടിച്ച് അപകടം

 


പരപ്പനങ്ങാടി: മിനി ലോറിയും ബസ്സും ട്രക്കറും കൂട്ടിയിടിച്ച് അപകടം . ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അയ്യപ്പൻകാവിലാണ് അപകടം സംഭവിച്ചത്.

എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് ഫ്രീസ് ചെയ്ത മത്സ്യവുമായി പോവുകയായിരുന്നു മിനി ലോറി. കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു അശ്വതി ബസ്.  ട്രക്കർ കടലുണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു. ലോറിക്ക് പിറകിലായി വന്ന ട്രക്കർ ലോറിയിൽ തട്ടുകയായിരുന്നു ഇടിയെ തുടർന്ന് ലോറി സമീപത്തെ വീട്ടിന്റെ മതിലിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ബസ്സിന്റെ മുൻവശം പൂർണമായി തകർന്നു. ട്രക്കറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. അപകടത്തിൽ ഒരു കുട്ടിക്ക് ചെറിയ പരിക്കേൽക്കുക മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.  അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പോലീസെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇടിച്ച വാഹനങ്ങൾ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.Post a Comment

Previous Post Next Post