കരുവാരകുണ്ട് പാലിയേറ്റീവ് ആംബുലൻസ് അപകടത്തിൽപ്പെട്ട ഡ്രൈവർ മരണപ്പെട്ടു മലപ്പുറം   കറുവാരക്കുണ്ട് ചുങ്കത്ത് ഭവനം പറമ്പിൽ താമസിക്കുന്ന പൊട്ടച്ചിറ റഫീക്ക് എന്ന കുഞ്ഞാണിയാണ് മരണപ്പെട്ടത്.. ജെസിബി സുലൈമാൻ കാക്കയുടെ മകനാണ് റഫീഖ്.. ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത്.. നിയമ നടപടിക്ക് മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ഉള്ളത്. വിവാഹിതനാണ് 11 വയസ്സായ ഒരു മകൾ ഉണ്ട്..


 കരുവാരകുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് രോഗിയെ കൊണ്ട് പോകുന്ന സമയത്താണ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്..

 കാറിന് പുറകിൽ മോട്ടോർസൈക്കിളും അപകടത്തിൽപ്പെട്ടു. നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ തൊട്ടപ്പുറത്തുള്ള ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..

Post a Comment

Previous Post Next Post