പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം



മഹാരാഷ്ട്രയിലെ അഹമദ്‌നഗറി ലാണ് സംഭവം.  ഉപേക്ഷിക്കപ്പെട്ട പൊട്ടക്കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. .ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത് .


പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ കിണറ്റിലേക്ക് ഇറങ്ങി എന്നാൽ ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ രക്ഷിക്കാനായി ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു .ചതുപ്പ് നിറഞ്ഞ കിണറില്‍ കരയ്ക്ക് കയറാനാവാതെ ഇവര്‍ കുടുങ്ങുകയായിരുന്നു .. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ പുറത്ത് എത്തിച്ചിരുന്നു. ഇയാളെ മാത്രമാണ് കിണറിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് കിണറിൽ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് കിണറ്റിലിറങ്ങി മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്

Post a Comment

Previous Post Next Post