അടുക്കളയോട് ചേർന്ന വിറകു പുരക്ക് തീ പിടിച്ചുമലപ്പുറം: മലപ്പുറം കാവുങ്ങൽ ബൈപ്പാസിനു സമീപം വീടിന്റെ അടുക്കളയോട് ചേർന്ന വിറകു പുരക്ക് തീ പിടിച്ചു.മലപ്പുറം നഗരസഭയിലെ വാർഡ് പതിമൂന്നിൽ താമസിക്കുന്ന വേങ്ങശ്ശേരി ഷബീബിന്റെ വീടിനോട് ചേർന്ന വിറകു പുരക്കാണ് തീ പിടിച്ചത്.ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം.ഉടനെ വീട്ടുകാർ തൊട്ടടുത്ത അഗ്നി രക്ഷാ സേനയിൽ വിവരമറിയിച്ചതിനാൽ സേന അംഗങ്ങൾ എത്തി അടുക്കളയിലേക്ക് തീ പടരാതെ തീ പൂർണ്ണമായും അണച്ചു.വിറകുപുര നിറയെ വിറകുകളും മറ്റും സൂക്ഷിച്ചിരുന്നതിലേക്ക് തൊട്ടടുത്തു ചപ്പു ചവറുകൾക്ക് തീ ഇട്ടപ്പോൾ അബദ്ധത്തിൽ തീ പടരുകയായിരുന്നു.

 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദു റഫീഖിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർ എഞ്ചിൻ ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ സുധീഷ്,കെ സി മുഹമ്മദ്‌ ഫാരിസ്,ഫയർ വുമൺമാരായ അനു,വിജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ, എം ഫസലുള്ള,രാജേഷ് തുടങ്ങിയവർ ചേർന്ന് തീ പൂർണമായും അണച്ചു.

Post a Comment

Previous Post Next Post