കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ കണ്ടെയ്നർ ലോറിയും ടാങ്കറും കുട്ടിയിടിച്ചു : ഒഴിവായത് വൻ ദുരന്തംകോട്ടയം : കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ കണ്ടെയ്നർ ലോറിയും ടാങ്കറും കുട്ടിയിടിച്ചു. ഒഴിവായത് വൻ ദുരന്തം. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഏറ്റുമാനൂർ കാണക്കാരിയിൽ ആയിരുന്നു അപകടം. മൂവാറ്റുപുഴയിൽ ലോഡിറക്കിയശേഷം തിരികെ വരികയായിരുന്നു ടാങ്കർ ലോറി. ഈ സമയം എതിർ ദിശയിൽ വരികയായിരുന്ന കണ്ടൈനർ നിയന്ത്രണം നഷ്ടമായി ടാങ്കറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ടയർ ഊരിത്തെറിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തിൽ നിന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post