ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു


തിരുവനന്തപുരം   വെള്ളറട: പ്രധാന റോഡിലൂടെ സഞ്ചരിക്കു കയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ ദിശ മാറി വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച 11ന് നിലമാമൂട് ജങ്ഷനിലായിരുന്നു അ പകടം. കാരക്കോണത്തുനിന്ന് വെള്ളറടയി ലേക്ക് വരുകയായിരുന്ന സ്‌കൂട്ടറിലാണ് നില മാമൂട്ടിലെ പോക്കറ്റ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറിയ കാർ ഇടിച്ചു തെറിപ്പി ച്ചത്. അമിതവേഗത്തിൽ വന്ന കാർ ദിശമാറി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കു കയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടർ യാത്രക്കാരി സുകന്യക്ക് (24) തെറി ച്ചുവീണു പരിക്കേറ്റു; വൻദുരന്തം ഒഴിവായി. പ്രധാന റോഡിലെ അപകടം പാറശ്ശാല - വെ ള്ളറട റൂട്ടിൽ ഏറെനേരം ഗതാഗത തടസ്സം സൃഷ്ടിച്ചു. പൊലീസ് എത്തി വാഹനങ്ങൾ നീ ക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃ സ്ഥാപിക്കാൻ കഴിഞ്ഞത്.


Post a Comment

Previous Post Next Post