ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചുആലപ്പുഴ ∙ തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണു മരിച്ചത്. 4 കുട്ടികളാണു കുളിക്കാനിറങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്കു മാറ്റി. അക്ഷയ്‌യുടെ സഹോദരി അക്ഷര (7).

Post a Comment

Previous Post Next Post