വാഹനാപകടം: സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ച 17കാരൻ മരിച്ചു

 


പത്തനംതിട്ടയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ ആളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ കടന്ന് കളഞ്ഞു . പരിക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണം . അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചു. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post