28 കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 


 കാസർകോട്  ചെറുത്തൂർ : യുവാവിനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  പിലിക്കോട് കോതോളിയിലെ എം. എം. ശ്യാം കുമാർ 28നെ യാണ് മരിച്ച നിലയിൽ കണ്ടത്.  പിലിക്കോട് ഓവർബ്രിഡ്ജിന് സമീപത്താണ് കണ്ടത്. രാവിലെയുവാവിനെ തിരിച്ചറിഞ്ഞിരുന്നില്ല. പരിയാരം മെഡിക്കൽ

കോളേജ് ആശുപത്രിയിലെത്തി വൈകീട്ടോടെ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃക്കരിപ്പൂർ മേനോക്കിലെ പരേതനായ ചന്ദ്രൻ്റെയും ശാന്തയുടെയും മകനാണ്. 

സഹോദരൻ എം ശരത് (ഗൾഫ് ). സംസ്കാരം തിങ്കൾ  രാവിലെ 9 മണിക്ക് കാലിക്കടവ് സമുദായ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post