പാലക്കാട് ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് വീണ് അപകടം; 65കാരന് ദാരുണാന്ത്യംപാലക്കാട് റോഡിലെ കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വാട്ടർ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയിൽ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്

പാലക്കാട് പറക്കുന്നത് ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയിൽ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിൽ വീഴുകയായിരുന്നു.


ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂട്ടർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സമീപത്തെ കല്ലിൽ തലയിടിച്ചിരുന്നുവെന്നും അരമണിക്കൂറിനുശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.


മൂന്ന് മാസമായി പ്രദേശവാസികൾ കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. സുധാകരൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

Previous Post Next Post