സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 7ഓളം പേർക്ക് പരിക്ക്. ഡ്രൈവർ ഗുരുതരാവസ്ഥയിൽതിരുവനന്തപുരം .: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽപി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post