മുന്നിൽ പോയ ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും പാഞ്ഞെത്തി ഇടിച്ചു; നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികന് ദാരുണമായി മരണപ്പെട്ടുമണ്ണാർക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് പെട്രോൾ പമ്പിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരു മരണം. രണ്ട് ലോറിയും ബൈക്കുമാണ് അപകടത്തിൽ പെട്ടത്   പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന .മുൻപിൽ പോയ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് ലോറി ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടു പുറകിലായി വന്ന ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയും ബൈക്കിന് പിന്നാലെ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയായിരുന്നു.ബൈക്ക് യാത്രികനായ പട്ടാമ്പി വിളയൂർ സ്വദേശി. കിളിക്കൊട്ടിൽ അബുവിന്റെ മകൻ മുഹമ്മദ്‌ സകീർ (37) ആണ് മരണപ്പെട്ടത് .15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ  മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു


 

Post a Comment

Previous Post Next Post