മീൻ പിടിക്കുന്നതിനിടെ അപകടം :കൊളവള്ളി കബനിപുഴയിൽ യുവാവ് മുങ്ങി മരിച്ചു

 


 വയനാട്:  മീൻ പിടിക്കുന്നതിനിടെ കൊളവള്ളിയിൽ കബനി പുഴയിൽ കാണാതായ അയ്യംകൊല്ലി  രാജ്‌കുമാർ (24)ന്റെ്റെ മൃതദേഹം കണ്ടെടുത്തു.

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിടുന്നതിനിടെ വൈകിട്ട് 4 മണിയോടെയായി  രുന്നു അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു രാജ്‌കുമാർ. ഫയർഫോഴ്‌സ്, പുൽപ്പള്ളി പോലീസ്, നാട്ടുകാർ  എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Post a Comment

Previous Post Next Post