ചങ്ങരംകുളത്ത് റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച്ബുള്ളറ്റ് മറിഞ്ഞു രണ്ട്പേര്‍ക്ക് പരിക്ക്

 


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മേലെ മാന്തടത്ത് റോഡ് മുറിഞ്ഞ് കടന്നയാളെ തട്ടി നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞു '2 പേര്‍ക്ക് പരിക്കേറ്റു.ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന കണ്ടനകം സ്വദേശി 22 വയസുള്ള ആഷിഫ് കാല്‍ നടയാത്രക്കാരനായ കുറ്റിപ്പുറം സ്വദേശി 67 വയസുള്ള ശങ്കരന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മേലേ മാന്തടത്താണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന ബുള്ളറ്റ് പെട്ടെന്ന് റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിച്ച ശങ്കരനാരായണനെ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

Post a Comment

Previous Post Next Post