ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്

 


ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ കല്ലുര്‍മ സ്വദേശി എരഞ്ഞിക്കാട്ടുപടി ആനന്ദന്‍ (44), യാത്രക്കാരാ പെരുമ്പാള്‍ സ്വദേശി പീടിയേക്കല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഷാജിത (50), മിനിലോറി ഡ്രൈവര്‍ കാഞ്ഞിരമുക്ക് സ്വദേശി പൊട്ടത്ത് ബാബു (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായർ പകൽ 12.45 ഓടെയാണ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് എടപ്പാളിലേക്ക് വന്നിരുന്ന മിനിലോറി നിയന്ത്രണം ചങ്ങരംകുളത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷയിലിടിച്ച് ഇടിച്ച് മിനിലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.

Post a Comment

Previous Post Next Post