നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നു വീണ് കരാറുകാരന് ദാരുണാന്ത്യം

 


കോട്ടയം  ആർപ്പൂക്കര: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീണ് കരാറുകാരൻ മരിച്ചു. ആർപ്പൂക്കര അങ്ങാടി കൂട്ടുങ്കൽ വീട്ടിൽ വാമന വാദ്ധ്യാരുടെ മകൻ കെ വി അനൂപ് (37)ആണ് മരിച്ചത്.


മഞ്ജു കൺസ്ട്രക്ഷൻസ് ഉടമയായ ഇദ്ദേഹം രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അളവെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു.


അപകടം നടന്ന ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംസ്കാരം ഇന്ന് (വെള്ളി) രാത്രി 7 ന് താഴത്തങ്ങാടി ജി. എസ്. ബി. ശ്മശാനത്തില്‍. ഭാര്യ: അഞ്ജലി. (ചേർത്തല). മകൾ: അനുനയ. അമ്മ : ഊർമിള.


Post a Comment

Previous Post Next Post