കാസർകോട് നഗരത്തിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; നിരവധി വാഹനങ്ങൾ തകർന്നുകാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് സ്ലാബ് തകർന്ന് വീണ് നിരവധി വാഹനങ്ങൾ കേടുപാട് പറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗോൾഡൻ ആർക്കാട് ബിഎൽഡിങ്ങിലെ സൺഷെയ്‌ഡ് സ്ലാബാണ് തകർന്ന് വീണത്. കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ വാഹനം പാർക്ക് ചെയ്ത‌തത് കെട്ടിടത്തിന് താഴെയായിരുന്നു. അഞ്ചോളം ഇരുചക്രവാഹനങ്ങളുടെ മുകളിലാണ് സൺഷെയ്‌ഡ് സ്ലാബ് തകർന്ന് വീണത്. കെട്ടിടം ഏറെ പഴക്കമുള്ളതാണെന്ന് പറയുന്നു. അപകടസമയത്ത് ആളുകൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻദുരന്തം ഒഴിവായി. വിവരത്തെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post