കുറ്റിപ്പുറത്ത് തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല
 കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മഞ്ചാടിക്ക് സമീപം ഇന്ന് വൈകിട്ട് 4 മണിയോടെയാണ് പുൽക്കാടുകൾക്ക് തീ പിടിച്ചത്. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും രക്ഷാപ്രവർത്തകരായ റഷീദ് കുറ്റിപ്പുറം റഫീഖ് മണി എന്നിവരും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. 


Post a Comment

Previous Post Next Post