ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ഗുരുതര പരിക്ക്

 


തൃശ്ശൂർ  പട്ടിക്കാട്. ചാണോത്ത് ഇഷ്ടിക ഇറക്കാൻ എത്തിയ ടിപ്പർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പറിൽ ഉണ്ടായിരുന്ന ഒ.എം രതീഷ് , വർഗ്ഗീസ്, അലന്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് പത്തരയോടെ ചാണോത്ത് ഓഷോ ഫാമിന് സമീപം വലതുകര കനാലിലേക്ക് ടിപ്പർ മറിഞ്ഞ്

അപകടമുണ്ടായത്. കനാൽപ്പുറം റോഡിലെ ഇളകി കിടന്നിരുന്ന മണ്ണ് തെന്നി നീങ്ങി ടിപ്പർ കനാലിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രതീഷും വർഗീസും സിഐടിയു യൂണിയനിലെയും അലന്റ് ഐഎൻടിയുസി യൂണിയനിലെയും അംഗമാണ്Post a Comment

Previous Post Next Post