മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. കിണറിന്റെ പടവിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ വീണതാകമെന്നാണ് പൊലീസിന്റെ നിഗമനം.
ഫയർഫോഴ്സും പൊലീസും ചേർന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പോസ്റ്റ് മോർട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.