കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കവെ അപകടം വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യംപാലാ: കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനു മായ ലിജു ബിജു (10) ആണ് മരിച്ചത്. കുട്ടി കിണറ്റിൽ വീണ ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.


➖➖➖➖➖➖➖➖

      𝓜𝓾𝓷𝓭𝓪𝓴𝓪𝔂𝓪𝓶 𝓿𝓪𝓻𝓽𝓱𝓪

Post a Comment

Previous Post Next Post