കൊയിലാണ്ടി പാലക്കുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ഗുരുതര പരിക്ക്കൊയിലാണ്ടി: പാലക്കുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് ഗുരുതര പരിക്ക്. നിർത്തിയിട്ട കാർ, ടാറ്റയുടെ ഏസ് വാഹനം എന്നിവയിൽ ലോറി ഇടിക്കുകയായിരുന്നു.

ഇന്ന് 11.15 യോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കുട്ടിയടക്കം ആറ് പേർക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

. സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17) ഗോപി (55) എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post