ഓട്ടോയിടിച്ച്​ നിയന്ത്രണംവിട്ട കാർ കടകളിലേക്ക്​ പാഞ്ഞുകയറി; ഷട്ടറും നിർത്തിയിട്ട ബൈക്കും തകർന്നു


ആ​ല​പ്പു​ഴ: ഓ​ട്ടോ​യിടി​ച്ച്​ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റി. അ​പ​ക​ട​ത്തി​ൽ വ​ഴി​യോ​ര​ത്ത്​ നി​ർ​ത്തി​യി​ട്ട ബൈ​ക്കും ക​ട​യു​ടെ മു​ന്നി​ലെ സൂ​ച​നാ​​ബോ​ർ​ഡും ഷ​ട്ട​റും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ച്ഛ​നും മ​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 3.30ന്​ ​ആ​ല​പ്പു​ഴ ക​ല​ക്ട​റേ​റ്റ്​ ജ​ങ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ സ​ക്ക​രി​യ വാ​ർ​ഡ്​ ഷെ​ബി​ന മ​ൻ​സി​ലി​ൽ ഹാ​രി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ച്ച്.​എ​ൽ.​എ​സ്​ ഓ​ട്ടോ​യാ​ണ്​​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വെ​ള്ള​ക്കി​ണ​ർ​ഭാ​ഗ​ത്തു​നി​ന്ന്​ സ​ക്ക​രി​യ ബ​സാ​ർ ഭാ​ഗ​ത്തേ​ക്ക്​ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ഓ​ട്ടോ​ ക​ണ്ണ​ൻ​വ​ർ​ക്കി പാ​ലം ഭാ​ഗ​ത്തു​നി​ന്ന്​ ​ആ​ലി​ശ്ശേ​രി റോ​ഡി​ലേ​ക്ക്​ എ​ത്തി​യ കാറിന്‍റെ പിന്നിൽ​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ട്ടം​ക​റ​ങ്ങി​യ കാ​ർ സ​മീ​പ​ത്തെ ​ഫോ​ട്ടോ​സ്റ്റാ​റ്റ്​ ക​ട​യു​ടെ​ മു​ന്നി​ൽ പാ​ർ​ക്ക്​ ചെ​യ്ത ബൈ​ക്കി​ലും അ​ട​ഞ്ഞു​കി​ട​ന്ന സ്​​റ്റേ​ഷ​നി ക​ട​യു​ടെ ഷ​ട്ട​റി​ലും ഇ​ടി​ച്ചാ​ണ്​ നി​ന്ന​ത്.

ഹ​ണി​പാ​ർ​ക്ക്, ദേ​വി ഫോ​ട്ടോ​സ്റ്റാ​റ്റ്, സ്​​റ്റേ​ഷ​നി ക​ട, ഇ​ന്‍റ​ർ​നെ​റ്റ്​ ക​ഫേ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കാ​ണ്​​ കാ​ർ പാ​ഞ്ഞെ​ത്തി​യ​ത്. ദേ​വി ഫോ​ട്ടോ​സ്​​റ്റാ​റ്റ്​ സ്ഥാ​പ​ന​ത്തി​ന്‍റെ സൂ​ച​നാ​ബോ​ർ​ഡും അ​തി​ന്​ മു​ന്നി​ൽ പാ​ർ​ക്ക്​ ചെ​യ്ത ബൈ​ക്കും സ്​​​റ്റേ​ഷ​ന​റി ക​ട​യു​ടെ ഷ​ട്ട​റു​മാ​ണ്​ ത​ക​ർ​ത്ത​ത്. ഈ​സ​മ​യം വ​ഴി​യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​ത്​ ഭാ​ഗ്യ​മാ​യി. ദേ​വി ഫോ​ട്ടോ​സ്റ്റാ​റ്റ്​​ ക​ട​ക്ക്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​ശേ​ഷം​ മ​റ്റൊ​രു ഓ​ട്ടോ​യു​ടെ ഓ​ൺ​ലൈ​ൻ ഫീ​സ​ട​ക്കാ​ൻ എ​ത്തി​യ ആ​ല​പ്പു​ഴ വ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ ബൈ​ക്കാ​ണ്​ ത​ക​ർ​ന്ന​ത്.


തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ പോ​യ കൊ​ടു​ങ്ങ​ല്ലൂ​ർ മ​തി​ല​കം സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ളു​മാ​ണ്​ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗം ത​ക​ർ​ന്ന്​ ഓ​യി​ലും പു​റ​ത്തേ​ക്ക്​ ഒ​ഴു​കി​യി​രു​ന്നു.

Post a Comment

Previous Post Next Post