നിയന്ത്രണം വിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി അപകടം

  


 താനൂർ താനാളൂർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സാബീൽ സൂപ്പർമാർക്കെറ്റിലേക്ക് കാർ ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് സംഭവം.സൂപ്പർ മാർക്കറ്റിനു മുമ്പിൽ കാർ നിർത്തി സാധനങ്ങൾ വാങ്ങി പുറത്തിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്ത ഉടൻ സൂപ്പർ മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പൊന്മുണ്ടം സ്വദേശിയുടേതാണ് കാർ. ഇടിയുടെ ആഘാതത്താൽ കടയുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. കാറിനും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. സൂപ്പർ മാർക്കറ്റിൽ ആളുകൾ കുറവായ സമയമായതിനാൽ ആർക്കും പരിക്കേൽക്കാതെ വൻദുരന്തം ഒഴിവായി.

͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏

Post a Comment

Previous Post Next Post