വണ്ടിപ്പെരിയാറിൽ വാഹനങ്ങളുടെ കൂട്ടയിടി : വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്കു​മ​ളി: ദേ​ശീ​യ​പാ​ത​യി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം പൊ​ലീ​സ് വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലെ ചി​ന്ന​മ​ന്നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ സ​ഞ്ച​രി​രി​ച്ചി​രു​ന്ന കാ​ർ പൊ​ലീ​സ് വ​ള​വി​ലെ​ത്തി​യ​തോ​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ടി​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു കാ​റു​ക​ളും പി​ന്നീ​ട് തൊ​ട്ട​ടു​ത്ത തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല

ഇ​തി​നി​ടെ, വ​ണ്ടി​പ്പെ​രി​യാ​ർ 63ാം മൈ​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ച് റോ​ഡ​രി​കി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ദേ​ശീ​യ​പാ​ത​ക്ക്​ അ​രി​കി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ജു​മ​ല സ്വ​ദേ​ശി ശി​വ​കു​മാ​റി​നെ​യാ​ണ് (61) ഇ​ടി​ച്ച​ത്. ശി​വ​കു​മാ​റി​ന്​ കാ​ലി​നും കൈ​ക്കും​പ​രി​ക്കേ​റ്റു. ശി​വ​കു​മാ​റി​നെ വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തേ കാ​ർ ഇ​ടി​ച്ച് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് കാ​ർ അ​പ​ക​ട​ത്തി​ന് കാ​ര​ണം..

Post a Comment

Previous Post Next Post