നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

 


എറണാകുളം കാലടി മരോട്ടിച്ചോടില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മറ്റൂര്‍ സ്വദേശി ഷാജി (45) ആണ് മരിച്ചത്. വൈകിട്ട് 6.30 ഓടെ മരോട്ടിച്ചോട് ടോളിന്‍സ് ടയറിന് മുന്നിലായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്നും കാലടി ഭാഗത്തേക്ക് വരികയായിരുന്ന കാറിന് കുറുകെ ഒരാള്‍ വട്ടം ചാടുകയും ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


ബൈക്കില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ശരവണല്‍ പരിക്കേറ്റ് ചികിത്സയിലാണ്. കാര്‍ സമീപത്തെ ബാറിന്റെ മതിലും ഇടിച്ച് തകര്‍ത്തു . പെരിയാര്‍ റൈസിലെ ജീവനക്കാരനാണ് ഷാജി. തലക്കേറ്റ പരിക്കാണ് മരണ കാരണം.

Post a Comment

Previous Post Next Post