പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
കോഴിക്കോട്  പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന (41) ആണ് മരിച്ചത് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.ഉപ്പ: മൊയ്തീന്‍ കക്കുഴി പറമ്പത്ത്. ഉമ്മ: കദീശ.


ഭർത്താവ് ബഷീറിനൊപ്പം സ്ക്കൂട്ടറിൽ പയ്യോളി ഭാഗത്തേക്ക് പോവുന്നതിനിടെ പിറകിൽ നിന്നെത്തിയ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. സ്ക്കൂട്ടറിൽ നിന്നും തെറിച്ചു വീണ സറീനയുടെ ശരീരത്തിലൂടെ ലോറി കയറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സറീനയുടെ തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ഉടനെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post