എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യംവടക്കഞ്ചേരി: എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.


കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.


ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരങ്ങള്‍: എബിന്‍, അപ്പു


Post a Comment

Previous Post Next Post