ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; വെള്ളിയാംകല്ല് റെഗുലേറ്റർ ഇന്നോ നാളെയോ തുറക്കും. പുഴയുടെ തീരാത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കുക❗


മഴ ശക്തമായതിനെ തുടർന്ന് പാലക്കാട്- ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്നതിനാൽ ഈ റെഗുലേറ്ററിനു താഴെ സ്ഥിതിചെയ്യുന്ന വെള്ളിയാംകല്ല് റെഗുലേറ്ററിലും ജലനിരപ്പ്‌ ഉയരുമെന്നും ഇന്ന്‌ (ഞായർ) വൈകുന്നേരമോ നാളെ (തിങ്കൾ) രാവിലെയോ വെള്ളിയാംകല്ല് റെഗുലേറ്റർ തുറക്കേണ്ടി വരുമെന്നും ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ആയതിനാൽ ഭാരതപുഴയിൽ വെള്ളിയാംകല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post