കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യംകൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.  കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.


നിര്‍ത്തിയിട്ട ബസില്‍ ഇടിച്ച ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിപ്പോകുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.


കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ബസിനടിയില്‍ കുടുങ്ങിപ്പോയ ബൈക്ക് യാത്രക്കാരുടെ മൃതദേഹങ്ങള്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കുണ്ടായി.

Post a Comment

Previous Post Next Post