മിനി പിക്കപ്പ് വാന്‍ വീടിന്റെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്ചങ്ങരംകുളം : ചങ്ങരംകുളം ചിറവല്ലൂര്‍ ആമയത്ത് മിനി പിക്കപ്പ് വാന്‍ വീടിന്റെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം . ആമയം സ്വദേശി മൂച്ചിക്കൂട്ടത്തില്‍ സമീറിന്റെ വീടിന്റെ മതിലില്‍ ഇടിച്ചാണ് അപകടം . അപകടത്തില്‍ മിനി പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു . ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി അഫ്നാസിനാണ് പരിക്കേറ്റത് . ശനിയാഴ്ച്ച കാലത്ത് പത്ത് മണിയോടെ ആമയം ജുമാമസ്ജിദിന് സമീപമാണ് അപകടം. 

നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാന്‍ വീടിന്റെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതില്‍ പൂര്‍ണമായും തകര്‍ന്നു . ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . വളയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഐസ് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത് . പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുന്നയൂര്‍കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post