കോഴിക്കോട് പന്തീരങ്കാവ് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്    പന്തീരാങ്കാവ്  വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. വാഴയൂർ മൂലോട്ടിൽ പണിക്കരകണ്ടി അബുദുല്ലയുടെ മകൻ മുസ്‌തഫയാണ് (40) മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒളവണ്ണ കെ.എസ്.ഇ.ബി പരിധിയിലെ വേട്ടുവേടൻകുന്നിൽ എ.ബി.സി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു സംഭവം.


താഴെ നിന്നവരോട് സ്‌പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്നവർ താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതാഘാതമാണോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതി പ്രവൃത്തികൾ കരാറെടുത്തയാളുടെ ജോലിക്കാരനാണ് മുസ്തഫ.

ആക്കോട് ശിഹാബ് തങ്ങൾ അലിവ് ചാരിറ്റി സെൻ്ററിൻ്റെ സജീവ പ്രവർത്തകനായിരുന്നു മരണപ്പെട്ട മുസ്തഫ 

Post a Comment

Previous Post Next Post