ലോറി മറിഞ്ഞത് കാണാനെത്തിയ സൈക്കിള്‍ യാത്രികന്‍ ബസിടിച്ച് മരിച്ചു

 
പാലക്കാട്‌ :മുട്ട ലോറി മറിഞ്ഞത് കാണാനെത്തിയ സൈക്കിൾ യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 10.30-ഓടെയാണ് മരണം സംഭവിച്ചത്. കൊല്ലങ്കോട്ട് നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്. രാവിലെ 7.30ന് മന്ദത്തുകാവിൽവെച്ച് കൃഷ്ണൻ സഞ്ചരിച്ച സൈക്കിളിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.നാമക്കല്ലില്‍ നിന്നും മുട്ടക്കയറ്റി എത്തിയ ലോറിയാണ് കൊടുവായൂരില്‍ ലോഡ് ഇറക്കി പാലക്കാട്ടേക്ക് വരുന്ന വഴി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടമുണ്ടായത്. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. മറിഞ്ഞ ലോറിയുടെ പിറകില്‍ തട്ടി കരിങ്കുളം സ്വദേശി ഓടിച്ച ബൈക്ക് വീണ് ബൈക്ക് യാത്രികനും പരിക്ക് പറ്റി.

Post a Comment

Previous Post Next Post