ആലപ്പുഴ: തീരദേശ പാതയിൽകൊച്ചുവേളി -യോഗ നാഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രപ്രസ്സ് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ കാക്കാഴം പള്ളിക്കാവ് അമ്പലത്തിനു സമീപം റെയിൽവേ പാളം മുറിച്ചു കടക്കവെ കാക്കാഴം ഭാഗത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉദ്ദേശം 65 വയസ് പ്രായം തോന്നുന്ന ഒരു പുരുഷനാണ് ട്രെയിൻ തട്ടി മരണപെട്ടത് . അടുത്തുള്ള ഒരു മാടകടയിൽ നിന്നും ബീഡി വാങ്ങി പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്.അമ്പലപ്പുഴ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.