യുഎഇയിൽ കെട്ടിടത്തില്‍ നിന്നും വീണു തിരുവനന്തപുരം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിതിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. 

        ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനു സമീപത്തുള്ള താമസ കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീ ണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.

മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post