ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം.

 


തിരുവനന്തപുരം .: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്ത് ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് അപകടം. 

         ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു,

          ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post