പൈപ്പിടാൻ പൊളിച്ച റോഡ് പൂർവ്വ സ്ഥിതിയിലാക്കിയില്ല ചങ്ങരംകുളം ആലംകോട് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞു

 


ചങ്ങരംകുളം:പൈപ്പിടാൻ പൊളിച്ച റോഡ് പൂർവ്വ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടിയത് ദുരിതം വിതക്കുന്നു.ആലംകോട് തച്ചുപറമ്പ് റോഡിൽ കുഴിയിൽ വീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു.കഴിഞ്ഞ ദിവസമാണ് ആലംകോട് തച്ചുപറമ്പ് സ്വദേശി ഹസ്സന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്.ദിവസക്കൂലിക്ക് ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ഹസ്സന്റെ കാല് ഒടിഞ്ഞതോടെ കുടുംബത്തിന്റെ ഉപജീവനവും മാസങ്ങളോളം ദുരിതത്തിലാവും.പ്രദേശത്തെ മുഴുവൻ റോഡുകളുടെയും അവസ്ഥ ഇതാണെന്നും മഴ തുടങ്ങിയതോടെ അപകടങ്ങൾ നിത്യസംഭവമാണെന്നും നാട്ടുകാർ പറയുന്നു.പലരും അപകടങ്ങളിൽ തല നാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്.

Post a Comment

Previous Post Next Post