മുക്കത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു


കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്ബില്‍ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്.കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. 


അതേസമയം, തൃശൂരില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായി. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.Post a Comment

Previous Post Next Post