ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു

 


ദുബൈയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എസി ടെക്നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബൈയിലായിരുന്ന ആരിഫ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ശേഷം പുതിയ കമ്പനിയിലായിരുന്നു ജോലിയിൽ പ്രവേശിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ ദുബൈയിയിലേക്ക് തിരിച്ചു.

Post a Comment

Previous Post Next Post