ഏഴാം ക്ലാസ്സ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിതിരുമിറ്റക്കോട് :ചാത്തനൂർ ജി.എച്ച്.എസ്.എസ് 7-ാം ക്ലാസ്സ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചാത്തനൂർ ചിറക്കൽ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന കുണ്ടുള്ളിൽ പുളിക്കലാത്ത് കാളിദാസനെ(13)യാണ് വീടിനകത്ത് സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.വീട്ടുകാരും മറ്റും ചേർന്ന് ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അഛൻ : ശിവൻ അമ്മ :രേഷ്മ. സഹോദരങ്ങൾ ശ്രീഹരി, ശിവാനി

Post a Comment

Previous Post Next Post