കൂരിയാട് കടലുണ്ടിപ്പുഴയുടെ കര വീണ്ടും ഇടിഞ്ഞനിലയിൽ. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല

 


വേങ്ങര: കൂരിയാട് കടലുണ്ടിപ്പുഴയുടെ കര വീണ്ടും ഇടിയുന്നു. കരയിടിച്ചിൽ തടയുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി പുതുതായി പാലംനിർമിക്കുന്നതിന് താഴ്ഭാഗത്തായാണ് കഴിഞ്ഞ മഴക്കാലത്ത് 100 മീറ്ററിലധികം നീളത്തിൽ മൂന്നു മീറ്ററോളം വീതിയിൽ കരയിടിഞ്ഞ് പുഴയിലേക്കുവീണത്.

പുഴ വളവുതിരിഞ്ഞുവരുന്ന ഇവിടെ ഒഴുക്കു ശക്തമായതിനാലും ഉറപ്പുകുറഞ്ഞ മണ്ണായതിനാലും കരയിടിച്ചിൽ പതിവാണ്.

Post a Comment

Previous Post Next Post