കുവൈത്തിൽ വാഹനാപകടം..6 ഇന്ത്യക്കാർ മരിച്ചു..അപകടത്തിൽപെട്ടവരിൽ രണ്ട് മലയാളികളും

 


കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം.കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർക്ക് അപകടത്തിൽ പരുക്കേറ്റു.ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post