കൊല്ലത്ത് വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടം; വാഹനമോടിച്ചയാള്‍ കസ്റ്റഡിയില്‍കൊല്ലം കുണ്ടുമണില്‍ വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനമോടിച്ചയാള്‍ കസ്റ്റഡിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നാദിറിനെയാണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് കാറിടിച്ച്‌ കുണ്ടുമണ്‍ സ്വദേശി ഷൈലാജ് മരിച്ചത്. ഷൈലാജിനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വാഹനം അടക്കം പൊലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post