പാർക്കിലെ ശുചിമുറിയിൽ ആലത്തിയൂര്‍ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിചമ്രവട്ടം പാർക്കിലെ ശുചിമുറിയിൽ വയോധികനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.   ആലത്തിയൂര്‍ പാറശേരി ചെറിയേരി പീടിയേക്കല്‍ കാസിമി (55)നെയാണ്‌ മരണപ്പെട്ട നിലയിൽ കണ്ടത്‌. ബുധനാഴ്ച വൈകീട്ട്‌ മൂന്ന്‌ മണിയോടെ പാര്‍ക്കിലെ ശുചിമുറിയില കാസിം പ്രവേശിക്കുന്നത്‌ നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ

പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസെത്തി വാതില്‍ തകര്‍ത്ത്‌

പരിശോധിച്ചപ്പോള്‍ മൃതദേഹം

കണ്ടെത്തുകയായിരുന്നു. മൃതദേഹം

തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.Post a Comment

Previous Post Next Post