നീലേശ്വരത്ത് വിമുക്തഭടനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


കാസർകോട്: വിമുക്തഭടനെ നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിമുക്തഭടനായിരുന്ന ഉണ്ണിരാജ പിന്നീട് ഏറെക്കാലം കെഎസ്‌ആർടിസിയിൽ കണ്ടക്ട‌റായിരുന്നു. നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.


ഭാര്യ: ഗിരിജ(ചിന്മയ വിദ്യാലയം നീലേശ്വരം). മക്കൾ: വിഷ്ണു, ശ്രീലക്ഷ്‌മി (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഉപ്പിലിക്കൈ). സഹോദരങ്ങൾ: നാരായണൻ (ഡ്രൈവർ), കമലാക്ഷി, കുഞ്ഞിക്കണ്ണൻ, പരേതനായ കൃഷ്ണൻ

Post a Comment

Previous Post Next Post